മൊബൈൽ ഫോണുകളിൽ നിന്നും ഒളിമ്പിക് മെഡൽ , ലോകത്തെ അതിശയിപ്പിച്ച് ജപ്പാൻ

0
30

ടോക്കിയോ ഒളിമ്പിക്‌സിൽ മെഡൽ ജേതാക്കളാകുന്നവർക്കും അത് കാണുന്ന അവരുടെ രാജ്യത്തെ ജനങ്ങൾക്കും, അതിർത്തികളില്ലാത്ത അവരുടെ ആരാധകർക്കും ഉണ്ടാകുന്ന സന്തോഷം ചെറുതല്ല. സ്വർണ്ണവും വെള്ളിയും വെങ്കലവും മെഡലുകൾ നേടുന്ന വിജയികളുടെ ആഹ്ലാദവും അഭിമാനവും ചെറുതല്ല. ഇത്തവണ ടോക്കിയോ ഒളിമ്പിക്സിൽ ലഭിക്കുന്ന മെഡലുകൾക്ക് പ്രത്യേകതയുണ്ട്. ജപ്പാനിലെ പതിനായിരക്കണക്കിന് വരുന്ന ജനങ്ങളുടെ കയ്യൊപ്പു ചാർത്തിയ മെഡലുകളാണ് വിജയികൾക്ക് ലഭിക്കുന്നത്.

ഉപയോഗം കഴിഞ്ഞു നമ്മൾ വലിച്ചെറിയുന്ന മൊബൈൽ ഫോണുകളിലും മറ്റു ഇല്ലാട്രോകിക്ക് ഉപകാരണങ്ങളിലും ഒളിമ്പിക് മെഡൽ നിർമ്മിക്കാനാവശ്യമായ ലോഹങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന യാഥാർഥ്യം ലോകത്തിനു പരിചയപ്പെടുത്തുകയാണ് ടോക്കിയോ ഒളിമ്പിക്സ്. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നുണ്ടല്ലേ എന്നാൽ ജപ്പാൻ നടപ്പിലാക്കിയ മറ്റൊരു വിസ്മയമാണ് ഇ വേസ്റ്റിൽ നിന്നും ഒളിമ്പിക് മെഡൽ.

മെഡൽ നിർമാണത്തിന് ജപ്പാൻ രാജ്യ വ്യാപകമായ ഒരു ആക്ഷൻ തന്നെ സംഘടിപ്പിച്ചു. ഉപയോഗ ശൂന്യമായ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ മുഴുവൻ ഒളിമ്പിക്സ് സംഘാടക സമിതിയെ ഏൽപ്പിക്കണം എന്ന് അഭ്യർത്ഥിച്ചു. ചുരുങ്ങിയ സമയം കൊണ്ട് അവർക്കു ലഭിച്ചത് അഞ്ചു ദശ ലക്ഷം മൊബയിൽ ഫോണു കളായിരുന്നു ലഭിച്ച ഫോണുകൾ റീ സൈക്കിൾ ചെയ്താണ് വിജയികൾക്കുള്ള സ്വർണം വെള്ളി വെങ്കല മെഡലുകൾ നിർമ്മിച്ചിരിക്കുന്നത്. 339 ഇനങ്ങളിലായി സ്വർണം വെള്ളി ഓട് വിഭാഗങ്ങളിലായി 1017 മെഡലുകൾ ആണ് ടോക്കിയോയിൽ വിജയകളെ കാത്തിരിക്കുന്നത്. മാലിന്യ നിർമ്മാർജ്ജനത്തിന്റെയും, പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം കൂടി നൽകിക്കൊണ്ടാണ് ജപ്പാൻ പുതിയ മെഡൽ നിർമ്മാണരീതി അവതരിപ്പിച്ചിരിക്കുന്നത്. ജപ്പാന്റെ പുതിയ പരീക്ഷണത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.