ലിംഗമാറ്റ ശസ്ത്രക്രിയക്ക് പ്രോട്ടോകോൾ , വിദഗ്‌ധ സമിതിയെ രൂപീകരിച്ചു ; മന്ത്രി ആർ ബിന്ദു

0
53

 

സംസ്ഥാനത്ത് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് പ്രോട്ടോകോൾ തയ്യാറാക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു. പ്രോട്ടോകോൾ തയ്യാറാക്കുന്നതിന് വിദഗ്‌ധ സമിതിയെ രൂപീകരിച്ചു. റിപ്പോർട്ട് മൂന്ന് മാസത്തിനകം സമർപ്പിക്കണമെന്ന് നിർദേശിച്ചതായും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.

ട്രാൻസ്ജെൻഡേഴ്സിന് ആരോഗ്യ ഇൻഷുറൻസ് പരിഗണനയിലാണെന്നും ലൈഫ് പദ്ധതിയിൽ മുൻഗണന നൽകുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹം നേരിടുന്ന വിഷയങ്ങൾ ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് വിളിച്ച് ചേർത്ത യോഗം പരിശോധിച്ചിരുന്നു.