ഒളിമ്പിക്സ് 2021: ചാനുവിന്റെ വെള്ളി സ്വർണ്ണമാകുമോ , സ്വർണം നേടിയ ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന

0
199

ടോക്കിയോ ഒളിമ്പിക്‌സിൽ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വർണം നേടിയ ചൈനയുടെ സിഹുയി ഹൂ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയമാക്കി. ഒളിംപിക്സ് റെക്കോർഡോടെ സ്വർണം നേടിയ സിഹുയി ഹൂ ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് തെളിയിക്കപ്പെട്ടാൽ ഈയിനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം മീരാഭായി ചാനുവിന് അത് സ്വർണമായി ഉയർത്താനാകും.

210 കിലോ ഉയർത്തിയാണ് സിഹുയി ഹൂ സ്വർണം നേടിയത്. ഇന്ത്യൻ താരം നേടിയതാകട്ടെ 202 കിലോയാണ്. സംശയാസ്പദമായ സാഹചര്യമുള്ളതിനാലാണ് ഹൂവിനോട് ഒളിംപിക്സ് സംഘാടകർ ഡോപ്പിങ് ടെസ്റ്റിന് വിധേയമാകാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന. ഒളിംപിക്സിന് മുമ്പ് കായികതാരങ്ങൾ പരിശോധനയ്ക്ക് വിധേയരാകാറുണ്ട്. ഈ പരിശോധനയിലെ ഫലം പ്രതികൂലമായതിനാലാകാം വീണ്ടും പരിശോധനയെന്നും സൂചനയുണ്ട്.