“തിലകനല്ല, മാമുക്കോയ”- കെ സുരേന്ദ്രൻ എയറിൽ

0
32

സ്വാതന്ത്ര്യസമരസേനാനി ബാല ഗംഗാധര തിലകിൻറെ ജന്മദിനമായ വെള്ളിയാഴ്ച ഫേസ്ബുക്കിൽ പോസ്റ്റിട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് കെ
സുരേന്ദ്രന് സമൂഹമാധ്യമങ്ങളിൽ പൊങ്കാല. ബാല ഗംഗാധര തിലകിൻറെ പേര് തെറ്റിച്ച് എഴുതിയതിനാണ് കെ സുരേന്ദ്രനെ സോഷ്യൽ മീഡിയ എയറിൽ ആക്കിയത്. തിലകനല്ല, മാമുക്കോയ എന്നിങ്ങനെ തുടങ്ങി ആയിരക്കണക്കിന് വിമർശനങ്ങളും പരിഹാസ കമന്റുകളും സുരേന്ദ്രന്റെ പോസ്റ്റിനു കീഴെ നിറഞ്ഞു.

ചരിത്രം പഠിക്കാത്തവർ ഇങ്ങനെയല്ലാതെ പിന്നെയെങ്ങനെയാണ് എഴുതേണ്ടതെന്ന് പരിഹസിച്ചവരും കുറവല്ല.