കട ബാധ്യത; വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

0
70

തിരുവനന്തപുരം തച്ചോട്ടുകാവില്‍ വ്യാപാരി ആത്മഹത്യ ചെയ്തു. തച്ചോട്ടുകാവ് സ്വദേശി എസ്.വിജയകുമാര്‍ ആണ് ജീവനൊടുക്കിയത്. സ്റ്റേഷനറി കട നടത്തിവരികയായിരുന്നു വിജയകുമാര്‍. പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പ്.

കൊവിഡ് കാല പ്രതിസന്ധിയെ തുടര്‍ന്നാണ് മരണമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കാര്യമായ സാമ്പത്തിക ബാധ്യത രണ്ട് വര്‍ഷത്തിനിടയില്‍ വിജയകുമാറിന് ഉണ്ടായി. 15 ലക്ഷം ബാധ്യതയായി ഇദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും സുഹൃത്തുകള്‍ പറയുന്നു .

വിജയകുമാര്‍ വാടക വീട്ടില്‍ ആണ് കഴിഞ്ഞിരുന്നത്. ആറ് മാസമായി വാടക കൊടുത്തിരുന്നില്ല. ഭാര്യയും പത്താം ക്ലാസില്‍ പഠിക്കുന്ന മകളുമുണ്ട്.