2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കും. ഒളിമ്പിക്സും പാരാലിമ്പിക്സും ബ്രിസ്ബേനിൽ തന്നെയാണ് നടക്കുക. ടോക്കിയോയിൽ വച്ച് എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ഓസ്ട്രേലിയൻ പട്ടണത്തെ തെരഞ്ഞെടുത്തത്.
32 വർഷങ്ങൾക്കു ശേഷമാണ് ഒളിമ്പിക്സ് വീണ്ടും ഓസ്ട്രേലിയയിൽ എത്തുന്നത്. 2000തിൽ ഓസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു ഒളിമ്പിക്സ്. 1956ൽ മെൽബണും ഒളിന്പിക്സിന് വേദിയായി.
2024ൽ നടക്കുന്ന അടുത്ത ഒളിന്പിക്സിന് പാരീസാണ് വേദിയാകുന്നത്. 2028ൽ ലോസ് ആഞ്ചലസിലാണ് ഒളിന്പിക്സ് അരങ്ങേറുന്നത്. 11 വർഷം നീണ്ടുനിൽക്കുന്ന ഒരുക്കങ്ങൾക്കുശേഷമാണ് ഓരോ സ്ഥലത്തും ഒളിന്പിക്സ് അരങ്ങേറുന്നത്.