2032 ഒ​ളി​മ്പി​ക്സ് ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബേ​നി​ൽ

0
24

 

 

2032 ഒ​ളി​മ്പി​ക്സ് ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബേ​നി​ൽ ന​ട​ക്കും. ഒ​ളി​മ്പി​ക്സും പാ​രാ​ലി​മ്പി​ക്സും ബ്രി​സ്ബേ​നി​ൽ ത​ന്നെ​യാ​ണ് ന​ട​ക്കു​ക. ടോ​ക്കി​യോ​യി​ൽ വ​ച്ച് എ​തി​രി​ല്ലാ​തെ​യാ​ണ് രാ​ജ്യാ​ന്ത​ര ഒ​ളി​മ്പി​ക്സ് ക​മ്മ​റ്റി ഓ​സ്ട്രേ​ലി​യ​ൻ പ​ട്ട​ണ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

32 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഒ​ളി​മ്പി​ക്സ് വീ​ണ്ടും ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തു​ന്ന​ത്. 2000തി​ൽ ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ലാ​യി​രു​ന്നു ഒ​ളി​മ്പി​ക്സ്. 1956ൽ ​മെ​ൽ​ബ​ണും ഒ​ളി​ന്പി​ക്സി​ന് വേ​ദി​യാ​യി.

2024ൽ ​ന​ട​ക്കു​ന്ന അ​ടു​ത്ത ഒ​ളി​ന്പി​ക്സി​ന് പാ​രീ​സാ​ണ് വേ​ദി​യാ​കു​ന്ന​ത്. 2028ൽ ​ലോ​സ് ആ​ഞ്ച​ല​സി​ലാ​ണ് ഒ​ളി​ന്പി​ക്സ് അ​ര​ങ്ങേ​റു​ന്ന​ത്. 11 വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഒ​രു​ക്ക​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ഓ​രോ സ്ഥ​ല​ത്തും ഒ​ളി​ന്പി​ക്സ് അ​ര​ങ്ങേ​റു​ന്ന​ത്.