ഫോൺ ചോർത്തൽ എങ്ങനെ ? വാട്സ്ആപ്പ് കോളിനെ പേടിക്കണോ ?

0
24

50 രാജ്യങ്ങളിലായി അര ലക്ഷം പേരുടെ ഫോൺ നമ്പരുകൾ പെഗാസസ് ഡേറ്റബേസിൽ ലഭ്യമാണ് എന്ന ഞെട്ടിക്കുന്ന വിവരമാണ് ഫോൺ ചോർത്തൽ അന്വേഷണത്തിൽ പങ്കെടുത്ത മാധ്യമങ്ങളുടെ വെളിപ്പെടുത്തൽ. ഇവരിൽ 1000 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോൺ നമ്പർ ഉടമകളിൽ അറുന്നൂറിലധികം രാഷ്ട്രീയക്കാരും 189 മാധ്യമപ്രവർത്തകരും ഉൾപ്പെടും. ഫിനാൻഷ്യൽ ടൈംസ്, സിഎൻഎൻ, ദ് ന്യൂയോർക്ക് ടൈംസ്, റോയിറ്റേഴ്സ് തുടങ്ങിയവയിലെ മാധ്യമപ്രവർത്തകരുടെ നമ്പറുകളും ഇക്കൂട്ടത്തിലുണ്ട്.

10 രാജ്യങ്ങളിലലാണ് ചോർത്തൽ ഏറ്റവും കൂടുതൽ നടന്നത് എന്നാണ് റിപ്പോർട്ട്.ഇതിൽ ഇന്ത്യയും ഉൾപ്പെടുന്നു. പാരിസ് ആസ്ഥാനമായ ഫോർബിഡൻ സ്റ്റോറീസ് എന്ന മാധ്യമ സന്നദ്ധ സംഘടനയ്ക്കും മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനലിനും ചോർന്നുകിട്ടിയ വിവരങ്ങൾ അവർ മാധ്യമ കൂട്ടായ്മയ്ക്കു കൈമാറുകയായിരുന്നു.ഇത് സംബന്ധിച്ച് മാധ്യമങ്ങൾ ചേർന്ന് നടത്തിയ അന്വേഷണമാണ് വിഷയം പുറത്തെത്തിച്ചത്.

വാട്സാപ് മിസ്ഡ് വിഡിയോ കോൾ, മെസേജിലെ ലിങ്ക് തുടങ്ങിയവ വഴി ഉപയോക്താവ് അറിയാതെ പെഗാസസ് സോഫ്റ്റ്‌വെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടാം. പാസ്‍വേഡുകൾ, ഫോൺ നമ്പരുകൾ, എസ്എംഎസ്, ലൈവ് കോളുകൾ എന്നിവയെല്ലാം ചോർത്താം. ഫോൺ ക്യാമറ, മൈക്രോഫോൺ എന്നിവ ഓൺ ചെയ്യാനും സോഫ്റ്റ്‌വെയറിനു ശേഷിയുണ്ട് ഈ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചോർത്തൽ നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം മുൻപും രാജ്യത്ത് ഇത്തരത്തിൽ ഫോൺ ചോർത്തൽ വിവാദം ഉയർന്നിരുന്നു.

അന്നും രാജ്യത്തെ പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ എന്നിവരുടെ ഫോണുകളാണ് ചോർത്തിയത്. പലവട്ടം ചർച്ച നടത്തിയിട്ടും പെഗാസസ് ഉപയോഗിച്ചതിന്റെ വിവരം വാട്സാപ് അറിയിച്ചില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. എന്നാൽ സംഭവത്തെക്കുറിച്ചു മാസങ്ങൾ മുൻപു തന്നെ കേന്ദ്രത്തെ 2 തവണ അറിയിച്ചെന്ന് വാട്സാപ് തെളിവ് സഹിതം വ്യക്തമാക്കിയത് സർക്കാരിനെ വെട്ടിലാക്കി.