കാർത്തിക് നരേന്റെ നരഗസൂരൻ OTT- ൽ റിലീസ് ചെയ്യാനൊരുങ്ങുന്നു

0
18

തമിഴ് സിനിമയില്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാര്‍ത്തിക് നരേന്റെ ‘നരകാസുരന്‍’. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സോണി ലിവില്‍ ഓഗസ്റ്റ് 13നാണ് റിലീസ് ചെയ്യുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ത്രില്ലര്‍ ചിത്രമാണ് നരകാസുരന്‍. ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.