മുഖ്യമന്ത്രി വ്യാപാരികളുമായി ഇന്ന് ചർച്ച നടത്തും

0
40

സംസ്ഥാനത്തെ കടകൾ എല്ലാ ദിവസവും തുറക്കാൻ അനുമതി വേണം എന്ന ആവശ്യവുമായി വ്യാപാര വ്യവസായി ഏകോപന സമിതി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഇന്ന് രാവിലെ 10 മണിക്കാണ് ചർച്ച. മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം തുടർന്ന് നടപടികൾ ആലോചിക്കുന്നതിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്രട്രിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും.

വാരാന്ത്യ ദിനങ്ങൾ ഒഴിച്ച് മറ്റെല്ലാ ദിവസവും കടകൾ തുറക്കാൻ അനുമതി നൽകണം എന്നാണ് വ്യപാരികളുടെ ആവശ്യം. അടുത്ത ആഴ്ച ബലിപെരുന്നാൾ ഉൾപ്പടെ വരാനിരിക്കുന്ന സാഹചര്യത്തിൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ അനുമതി വേണം എന്ന ആവശ്യവും ശക്തമാണ്. അതുകൊണ്ട് ചില ഇളവുകൾ സർക്കാർ അനുവദിക്കാൻ സാധ്യതയുണ്ട്.