നെയ്യാര്‍ഡാമില്‍ പോലീസിന് നേരെ പെട്രോള്‍ ബോംബാക്രമണം ; പ്രദേശത്തെ വീടുകള്‍ക്ക് നേരെയും ആക്രമണം

0
44

നെയ്യാര്‍ഡാമില്‍ പട്രോളിംഗിനിറങ്ങിയ പൊലീസുകാര്‍ക്കെതിരെ പെട്രോള്‍ ബോംബാക്രമണം. പുലര്‍ച്ചെ പട്രോളിംഗിനിറങ്ങിയ പൊലീസുകാര്‍ക്കെതിരെയാണ് കഞ്ചാവ് മാഫിയയുടെ ആക്രമണം.ആക്രമണത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. സിപിഒ ടിനോ ജോസഫിനാണ് പരിക്കേറ്റത്.

മൂന്ന് മണിയോടെയായിരുന്നു സംഭവം. ഒരു പൊലീസ് ജീപ്പ് പ്രതികള്‍ അടിച്ചു തകര്‍ത്തു. പ്രദേശത്തെ വീടുകള്‍ക്ക് നേരെയും ആക്രമണം നടത്തി. ആക്രമണം നടത്തിയ ശേഷം പ്രതികള്‍ വനത്തില്‍ കയറി ഒളിച്ചുവെന്നാണ് പൊലീസ് പറയുന്നത്.