എസ്.എസ്.എല്‍.സി പുനര്‍മൂല്യ നിര്‍ണയത്തിന് 17 മുതല്‍ അപേക്ഷിക്കാം

0
18

എസ്.എസ്.എല്‍.സി പരീക്ഷ പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സേ പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്‌കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെ രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിതെന്നും മന്ത്രി പറഞ്ഞു.