ഇന്ധനവില വർധനവ് :’എഞ്ചിന് പകരം കൺവെർട്ടറും ബാറ്ററികളും’ ബൈക്കിന് ഇലക്ട്രിക്ക് ഭാവം നൽകി തെലുങ്കാനക്കാരൻ

0
94

രാജ്യത്ത് വർധിച്ചുവരുന്ന ഇന്ധനവില താങ്ങാൻ കഴിയാതെ സ്വന്തം ബൈക്ക് ഇലക്ട്രിക്ക് രൂപത്തിലേക്ക് മാറ്റിയിരിക്കുകയാണ് തെലുങ്കാനക്കാരൻ. കുരപതി വിദ്യാസാഗർ എന്ന ഇലക്ട്രോണിക് ഗുഡ്സ് ടെക്നിഷ്യനാണ് മോട്ടോർസൈക്കിളിന്റെ പെട്രോൾ എഞ്ചിന് പകരം കൺവെർട്ടറും ബാറ്ററികളും നൽകി ബൈക്ക് ഇലക്ട്രിക് ആക്കി മാറ്റിയത്.

ലോക്ക്ഡൗണ് സമയത്ത് വർദ്ധിച്ചുവരുന്ന ഇന്ധനവില വിദ്യാസാഗറിന് കനത്ത പ്രഹരമായി. നഗരത്തിലുടനീളമുള്ള ഉപഭോക്താക്കളിൽ നിന്നുള്ള ആവശ്യങ്ങൾക്കായി പോകുന്നതിന് രണ്ട് ലിറ്റർ പെട്രോൾ താങ്ങാൻ കഴിയാതെ വന്നു. അങ്ങനെ വിദ്യാസാഗർ തന്റെ സ്ഥാപനം അടച്ചുപൂട്ടാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ പ്രതികൂല സാഹചര്യത്തെ അവസരമാക്കി മാറ്റാൻ വിദ്യാസാഗർ തീരുമാനിച്ചു. തുടർന്നു തന്റെ ബൈക്കിനെ ഇലക്ട്രിക് ആയി മാറ്റാൻ കഴിയുന്ന ഒരു യന്ത്രം വാങ്ങാൻ കുറച്ച് പണം സമ്പാദിച്ചു.7500 രൂപയ്ക്കാണ് അദ്ദേഹം യന്ത്രം ഓൺലൈനിൽ വാങ്ങിയത്. പെട്രോൾ ടാങ്കിന് പകരം യന്ത്രം ഉപയോഗിച്ച് 30 എഎച്ച് ശേഷിയുള്ള നാല് ബാറ്ററികളുമായി ബന്ധിപ്പിച്ചു. ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് ദിവസവും അഞ്ച് മണിക്കൂറോളം ബാറ്ററികൾ ചാർജ് ചെയ്യുന്നുവെന്ന് വിദ്യാസാഗർ അവകാശപ്പെടുന്നു.

ചാർജ്ജ് ചെയ്ത ബാറ്ററികൾ ഉപയോഗിച്ച് 50 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ബൈക്കിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സഹപ്രവർത്തകരിലൊരാളായ മോട്ടോർ വെഹിക്കിൾ മെക്കാനിക് ആയ അനിൽ ബൈക്ക് ഇലക്ട്രിക് നിർമ്മിക്കാൻ സഹായിച്ചു. ഇരുചക്ര വാഹനങ്ങളിലെ ബാറ്ററികൾ ഒരു ഡൈനാമോ ഉപയോഗിച്ചതിനാൽ യാന്ത്രികമായി ചാർജ് ചെയ്യും. പ്രതിദിനം 200 രൂപ ഇന്ധനത്തിനായി ചെലവഴിക്കുന്നത് യൂണിറ്റ് വൈദ്യുതിക്ക് 10 രൂപയായി കുറഞ്ഞതായി വിദ്യാസാഗർ പറഞ്ഞു.