ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

0
23

 

തലശ്ശേരി ഫസൽ വധ കേസിൽ വധക്കേസിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരൻ അബ്ദുൽ സത്താർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് അശോക് മേനോൻ്റെ ഉത്തരവ്. തുടരന്വേഷണം ആവശ്യമില്ലന്ന സിബിഐവാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്.

ഇരിങ്ങാലക്കുട സ്വദേശിയായ ആർഎസ്എസ് പ്രചാരകൻ ഉൾപ്പെടെയുളളവർ തലശ്ശേരിയിൽ വച്ച് ഫസലിനെ കൊലപ്പെടുത്തി എന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ വെളിപ്പെടുത്തൽ. വർഷങ്ങളായി സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തിയ രാഷ്ട്രീയ കൊലപാതക കേസായിരുന്നു തലശേരിയിലെ ഫസൽ വധം. 2006 ഒക്റ്റോബർ 22നാണ് പത്രവിതരണക്കാരനായ ഫസൽ തലശേരി സെയ്ദാർ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്.

സിപിഎമ്മിന് കേസിൽ ബന്ധമില്ലെന്നും താനടക്കം നാല് ആർഎസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നുമാണ് ആർഎസ്എസ് പ്രവർത്തകൻ സുബീഷിന്റെ കുറ്റസമ്മത മൊഴിയിലുള്ളത്.