ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

0
33

ഡൽഹി, ഹരിയാന, ചണ്ഡിഗഡ്, തെക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശിൻറെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. പാകിസ്താനിൽ നിന്നും ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ പ്രദേശത്തേക്ക് വീശിയടിക്കുന്ന കാറ്റ് മൂലം രാജ്യത്ത് രണ്ടുദിവസത്തോളം ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് സൂചന.

ജൂൺ 20 വരെയുള്ള സമയത്താണ് രാജ്യ തലസ്ഥാനത്ത് സാധാരണയായി ഉഷ്‌ണ തരംഗം ഉണ്ടാകാറുള്ളത്. പ്രദേശങ്ങളിലെ ചൂട് കൂടുന്നത് മൂലം മഴ വൈകുമെന്ന സൂചനയാണ് നൽകുന്നതെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥൻ കുൽദീപ് ശ്രീവാസ്തവ പറഞ്ഞു.

ചൊവ്വാഴ്ച ഡൽഹി ഈ വർഷത്തെ ആദ്യത്തെ കടുത്ത താപതരംഗത്തിന് സാക്ഷ്യം വഹിച്ചു. 43-44 ഡിഗ്രി സെൽഷ്യസ് ആണ് ഇപ്പോൽ രാജ്യ തലസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂട്. ചിലയിടങ്ങളിൽ ഉഷ്ണവാതം ഉണ്ടാകുന്നതായും സൂചനയുണ്ട്.