കോവിഡ് മൂന്നാംതരംഗം രാജ്യത്ത് രണ്ടാംതരംഗത്തെപ്പോലെ രൂക്ഷമാകില്ലെന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഇംപീരിയൽ കോളജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നേരത്തേ രോഗമുണ്ടായപ്പോൾ ലഭിച്ച പ്രതിരോധശേഷി മുഴുവനായും നശിക്കുന്ന സാഹചര്യത്തിലേ പുതിയ വകഭേദം തരംഗത്തിന് കാരണമാകൂ. ഒരാളിൽനിന്ന് നാലോ അഞ്ചോ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യത ഉരുത്തിരിഞ്ഞാലേ ഇനി ഒരു തരംഗമുണ്ടാവൂവെന്ന് പഠനത്തിൽ പറയുന്നു.
അതേസമയം, വാക്സിനേഷനിലെ അപാകതകൾ ചിലപ്പോൾ പ്രതികൂലമാകാൻ സാധ്യതയുണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് കോവിഡ് ഡെൽറ്റ പ്ലസ് വൈറസിൻറെ സാന്നിധ്യം കണ്ടെത്തിയത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.