കോട്ടയത്ത് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ കിണറ്റിൽ ചാടി

0
47

 

കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ കിണറ്റിൽ ചാടി. ലെജീനയെ രക്ഷിച്ചു. പുലർച്ചെയോട് കൂടിയാണ് സംഭവം. രാവിടെ 5 മണിക്ക് മുൻപ് നിലവിളി കേട്ട് നാട്ടുകാർ എത്തുകയായിരുന്നു. പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കുട്ടിയെ രാത്രിയോടെ കൊലപ്പെടുത്തിയെന്നും വിവരം.

13കാരിയായ ഷംനയെയാണ് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ലെജീന കൊലപ്പെടുത്തിയത്. ലെജീനയ്ക്ക് മാനസിക വെല്ലുവിളിയുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഭർത്താവ് ഷമീർ വിദേശത്താണ്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ അമ്മയെ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹവും ഇതേ ആശുപത്രിയിലാണ്.