ആലപ്പുഴയിൽ 19 വയസ്സുകാരിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
86

ആലപ്പുഴ വള്ളിക്കുന്നിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്നം വിഷ്‌ണുവിന്റെ ഭാര്യ സുചിത്രയാണ്‌ (19) മരിച്ചത്‌. മൂന്നു മേയസം മുമ്പാണ് ഇവർ വിവാഹിതരായത്‌. മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. വിഷ്ണു ഉദ്യോഗത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിലാണ്. സംഭവ സമയത്ത് സുചിത്രയുടെ ഭര്‍തൃ മാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാവിലെ പതിനൊന്നരയോടെ സുചിത്രയെ മുറിയ്ക്കുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭര്‍തൃമാതാവ് നാട്ടുകാരോട് പറഞ്ഞത്. നാട്ടുകാര്‍ ചേര്‍ന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.