എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ എത്തിക്കും: വിദ്യാഭ്യാസ മന്ത്രി

0
30

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ് തുടങ്ങുന്നതിന് മുൻപ് എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പഠനോപകരണങ്ങൾ ഇല്ലാത്ത കുട്ടികളുടെ അന്തിമ കണക്ക് ഒരാഴ്ചക്കുള്ളിൽ തയാറാക്കും.

എല്ലാ ജില്ലകൾക്കും നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. ഇതിൽ പെടാത്ത കുട്ടികളുണ്ടെങ്കിൽ അധ്യാപകരുടെയും പ്രദേശിക സംഘടനകളുടെയും സഹായത്തോടെ കണ്ടെത്തും.

പട്ടിക വർഗ ഊരുകളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യ ഘട്ടത്തിൽ പരിഗണന നൽകുക. ആദിവാസി മേഖലകളിൽ അടക്കം ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കും.തീരദേശ മേഖലയിലെ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.