നവജാത ശിശുവിനെ മരപ്പെട്ടിയിലാക്കി ഗംഗയിലൊഴുക്കി, രക്ഷപ്പെടുത്തി ബോട്ട് തൊഴിലാളി

0
53

 

നവജാത ശിശുവിനെ മരപ്പെട്ടിയിലാക്കി ഗംഗയിലൊഴുക്കി. ഗാസിപൂരിന് അടുത്ത് നിന്ന് നദിയിൽ നിന്ന് കണ്ടെത്തിയ മരപ്പെട്ടിയിൽ ഗംഗയുടെ മകൾ എന്ന കുറിപ്പുമുണ്ടായിരുന്നു. ഗുല്ലു ചൌധരി എന്ന ബോട്ട് ജിവനക്കാരനാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. ദുർഗാ ദേവിയുടെ ചിത്രവും കുട്ടിയുടെ ജാതകവും ഈ പെട്ടിയിൽ ഒട്ടിച്ച് വച്ചിരുന്നു. കുട്ടിയെ പൊലീസ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദാദ്രി ഘാട്ടിന് സമീപം ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. നദിയിൽ നിന്ന് കുഞ്ഞിൻറെ കരച്ചിൽ കേട്ട് നോക്കുമ്പോഴാണ് ബോട്ടിന് സമീപം വന്ന പെട്ടിയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്. നവജാതശിശുവിനെ രക്ഷിച്ച ബോട്ട് ജീവനക്കാരനെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. പെൺകുട്ടിയുടെ സംരക്ഷണത്തിനായി യുപി സർക്കാർ നടപടി കൈക്കൊള്ളുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.