ഇ​ന്നു മു​ത​ൽ മ​ദ്യം വാ​ങ്ങാം, സംസ്ഥാനത്തെ മദ്യശാലകൾ തുറക്കും

0
32

 

 

ലോ​​​ക്ഡൗ​​​ണി​​​നെത്തു​​​ട​​​ർ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തു നി​​​ർ​​​ത്തി​​​വ​​​ച്ച മ​​​ദ്യ​​​വി​​​ത​​​ര​​​ണം ഇ​​​ന്നു പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. ബെ​​​വ്കോ ഔട്ട്‌ലെറ്റു​​​ക​​​ളി​​​ലൂ​​​ടെ​​​യും ബാ​​​റു​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​മാ​​​ണു വി​​​ൽ​​​പ്പ​​​ന. വി​​​ൽ​​​പ്പ​​​ന​​​ശാ​​​ല​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ പോ​​​ലീസി​​​നെ നി​​​യോ​​​ഗി​​​ക്കും.

ബെവ്ക്യൂ ആപ്പ് ഒഴിവാക്കി ഔട്‌ലെറ്റുകൾ വഴി നേരിട്ട് വിൽപന നടത്താനാണ് തീരുമാനം.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും മദ്യവിൽപന നടത്തുക.പ്രാ​​​യോ​​​ഗി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ബെ​​​വ്ക്യു ആ​​​പ്പ് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ൻറെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഏ​​​പ്രി​​​ൽ 26നാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന ശാ​​​ല​​​ക​​​ൾ അ​​​ട​​​ച്ച​​​ത്.

രാവിലെ 9 മണി മുതൽ വൈകിട്ട് 7 വരെയാണ് പ്രവൃത്തിസമയം. ബാറുകളിൽ നിന്ന് മദ്യം പാഴ്‌സലായി വാങ്ങാം. ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും മദ്യവിൽപന.