രാജ്യത്ത് കോവിഡ് കുറയുന്നു, 62,224 കേസുകൾ

0
65

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റജിസ്റ്റർ ചെയ്തത് 62,224 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കേസുകൾ 2.96 കോടിയായി.

പുതുതായി റജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം രണ്ടായിരത്തിനു മുകളിൽ തുടരുകയാണ്.

ഇന്നലെ മാത്രം 2542 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 3.79 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചിച്ചുണ്ട്. അതേസമയം, 24 മണിക്കൂറിനിടെ 1.07 ലക്ഷം പേർ രോഗമുക്തി നേടി. ആകെ രോഗബാധിതരിൽ 2.83 കോടി ആളുകൾ രോഗമുക്തരായിട്ടുണ്ട്.