ചാലക്കുടിയിൽ ആംബുലൻസ്‌ അപകടം , രോഗി മരിച്ചു

0
14

 

ചാലക്കുടിയിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. ഹൃദയാഘാതം വന്ന രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരുന്ന ആംബുലൻസാണ്‌ അർധരാത്രിയോടെ മറിഞ്ഞത്‌.

മാള കുഴൂർ സ്വദേശി ജോൺസൺ (50)ആണ് മരിച്ചത്. ചാലക്കുടിയിൽ റോഡ് നവീകരണം നടക്കുന്ന ഭാഗത്താണ്‌ അപകടം. രോഗിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് നിസാര പരുക്കുണ്ട്.