ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി

0
54

 

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ പുനരാരംഭിക്കുന്നു. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തില്‍ സര്‍വീസ് നടത്തും. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു.

യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നാണ് സര്‍വീസ് ഭാഗികമായി നിര്‍ത്തിയത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ തുടങ്ങുന്നതിന് മുന്നോടിയാണ് നീക്കം. ഒന്‍പതെണ്ണം നാളെ പുനരാരംഭിക്കും. 30 സര്‍വീസുകളാണ് നിര്‍ത്തിവച്ചിരുന്നത്.