രാജ്യത്ത് 91,702 പേർക്ക് കോവിഡ്; 3,403 മരണം

0
19

 

രാജ്യത്ത് കോവിഡ് ബാധിതർ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 91,702 പേർക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം 3,403 പേർക്കു കൂടി കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,580 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,77,90,073 ആയി.

രാജ്യത്ത് ഇതുവരെ 2,92,74,823 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,63,079-ൽ എത്തി. 11,21,671 സജീവ കേസുകളാണ് നിലവിലുള്ളത്. അതേസമയം ഇതുവരെ 24,60,85,649 പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു.