കൊവിഡ് : ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്

0
39

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വ‍ർഷത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട് . വേദി മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ബിസിസിഐ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഈ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കേണ്ട ട്വന്റി 20 ലോകകപ്പ് ഇന്ത്യയിലെ കൊവിഡ് വ്യാപനം കാരണം അനിശ്ചിതത്വത്തിലാണ്. നടത്തിപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ നാലാഴ്ച സമയം വേണമെന്നാണ് ഐസിസിയെ ബിസിസിഐ അറിയിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ഐസിസിയോട് ബിസിസിഐ വ്യക്തമാക്കിയെന്നാണ് പിടിഐയുടെ റിപ്പോർട്ട്.