ടാറ്റൂ ഷോപ്പുകൾക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര ആരോഗ്യ വകുപ്പ്

0
136

 

രാജ്യത്തെ ടാറ്റൂ ഷോപ്പുകൾക്ക് കേന്ദ്ര ആരോഗ്യ വകുപ്പ് കർശന നിയന്ത്രണമേർപ്പെടുത്തി. ലൈസൻസുള്ള ഏജൻസികൾക്ക് മാത്രമാണ് പച്ചകുത്താനുള്ള അനുമതി.

പച്ച കുത്തുന്ന വ്യക്തി ഗ്ലൗസ് ധരിക്കണമെന്നും പച്ച കുത്തുന്നവർ ഹെപ്പറ്ററ്റിസ് ബിക്കുള്ള വാക്‌സിൻ എടുത്തിരിക്കണമെന്നും നിർദേശമുണ്ട്. മാരക രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.