സുരേന്ദ്രൻ കുടുങ്ങുന്നു , കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം മകനിലേക്ക് , മൊഴിയെടുക്കുമെന്ന് റിപ്പോർട്ട്

0
14

 

കൊടകര കുഴൽപ്പണക്കേസിൽ കുടുതൽ അന്വേഷണം കെ.സുരേന്ദ്രന്റെ മകനിലേക്ക്.അന്വേഷണ സംഘം കെ സുരേന്ദ്രന്റെ മകൻ കെ.എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്ന് റിപ്പോർട്ട്. ധർമരാജനെ കെ.എസ് ഹരികൃഷ്ണൻ ഫോണിൽ വിളിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇരുവരും നിരവധി തവണ ഫോണിൽ ബന്ധപെട്ടുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

മകനിലേയ്ക്ക് അന്വേഷണം ആരംഭിക്കുമ്പോൾ കെ.സുരേന്ദ്രൻ പ്രതിരോധത്തിലായിരിക്കുകയാണ്.കുഴൽപ്പണ വിഷയത്തിൽ കെ.സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി പാർട്ടി ദേശീയ നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. കുഴൽപണ ഇടപാടിലെ വീഴ്ചകൾ പാർട്ടി പ്രത്യേകം ചർച്ച ചെയ്യും.

ഫോൺ രേഖകൾ അടക്കം പുറത്ത് വന്നത് രഷ്ട്രീയമായി തിരിച്ചടിയായെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയം സർക്കാരിന്റെ കള്ളപ്പണവിരുദ്ധ പ്രതിഛായയ്ക്ക് മങ്ങൽ എൽപ്പിക്കുന്നതാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു.