ഇന്ധന വില കുതിക്കുന്നു , പെ​ട്രോ​ൾ വി​ല സെ​ഞ്ചു​റി​ക്ക​രി​കെ

0
51

 

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. 36 ദിവസത്തിനിടെ ഇത് ഇരുപതാം തവണയാണ് വില കൂട്ടുന്നത്.

കൊച്ചിയിൽ പെട്രോൾ വില ഇന്ന് 95 രൂപ 13 പൈസയായി. ഡീസൽ വില 91 രൂപ 58 പൈസയായും വർധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 97 രൂപ 8 പൈസയും ഡീസലിന് 92 രൂപ 31പൈസയുമായി വില ഉയർന്നു. കോഴിക്കോട് പെട്രോളിന് 95 രൂപ 38 പൈസയും ഡീസലിന് 90 രൂപ 73 പൈസയുമായി.