ഹൈറേഞ്ച് മേഖലയിൽ നേരിയ തോതിൽ ഭൂചലനം

0
16

 

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ നേ​രി​യ തോ​തി​ൽ ഭൂ​ച​ല​നം. വ്യാ​ഴാ​ഴ്ച രാ​ത്രി 10.03നും 10.10​നും ഇ​ട​യി​ലാ​ണ് മു​ഴ​ക്ക​ത്തോ​ടു​കൂ​ടി ച​ല​നം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. പത്ത് മുതൽ 15 സെക്കൻഡ് വരെ ശബ്ദം നീടുനിന്നതായും നാട്ടുകാർ പറഞ്ഞു. അ​തി​ർത്തി മേഖലകളിലായിരുന്നു കൂടുതലും മുഴക്കം അനുഭവപ്പെട്ടത്.

നെ​ടു​ങ്ക​ണ്ടം, ഉടുമ്പൻചോല, പാമ്പാടുംപാറ, കമ്പംമെട്ട്, , കുമളി, തൂ​ക്കു​പാ​ലം, പു​ളി​യ​ന്മ​ല, കൂ​ട്ടാ​ർ, രാ​മ​ക്ക​ൽമേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ന​ല്ല​രീ​തി​യി​ൽ ചലനം അനുഭവപ്പെട്ടതായും ക​ത​കും ജ​ന​ലും കു​ലു​ങ്ങി​യ​താ​യും നാട്ടുകാർ പറയുന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ ഭൂ​മി​ക്ക​ടി​യി​ൽനി​ന്ന് മു​ഴ​ക്കം കേ​ട്ട​താ​യി പ​റ​യ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ, ചോ​റ്റു​പാ​റ, ആ​ല​ടി, കു​ള​മാ​വ്, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ക്ട​ർ സ്​​കെ​യി​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ്ര​ഭ​വ​കേ​ന്ദ്രം ത​മി​ഴ്‌​നാ​ട്ടി​ലെ ബോ​ഡി​നാ​യ്ക​ന്നൂ​രാ​ണെന്നാണ് നിഗമനം. എന്നാൽ, ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ക​ഴി​ഞ്ഞ ദി​വ​സം ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ഭൂ​മി​കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.