ഒളിമ്പിക് ഗെയിംസ്‌ ;10,000 വോളന്റീർമാർ പിന്മാറി

0
31

ഒളിമ്പിക്‌സിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കുന്നു. ഇതിന് മുന്നോടിയായി 10,000 വോളന്റീയർമാർ പിൻവാങ്ങി. കൊവിഡ് പശ്ചാത്തലത്തിലാണ് ഗെയിംസിന് 50 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ വോളന്റീയർമാരുടെ പിൻമാറ്റം.

നേരത്തെ പരിശീലനം പൂർത്തിയാക്കിയ 80,000 വോളന്റീയർമാരിൽ നിന്നും വലിയൊരു സംഘമാണിപ്പോൾ പിൻമാറിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാറ്റിവെച്ച ഒളിമ്പിക്‌സാണ് ഈ വർഷം ടോക്കിയോയിൽ നടക്കാനിരിക്കുന്നത്. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ഗെയിംസ്.

അതേസമയം വോളന്റീയർമാർരുടെ പിൻമാറ്റത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടെന്നും ഒളിമ്പിക് സംഘാടകർ കൂട്ടിച്ചേർത്തു. ഗെയിംസ് തലവൻ യോഷിറോ മോറിയുടെ സ്‌ത്രീ വിരുദ്ധ പരാമർശവും കൊവിഡിനെ തുടർന്ന് ഗെയിംസ് പുനക്രമീകരിച്ചതും വോളന്റീയർമാർരുടെ പിൻമാറ്റത്തിന് ഇടയാക്കിയിട്ടുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ