രാ​ഷ്‌​ട്ര​ദീ​പി​ക തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് റി​പ്പോ​ർ​ട്ട​ർ എം.​ജെ. ശ്രീ​ജി​ത്ത് അ​ന്ത​രി​ച്ചു

0
17

 

രാ​ഷ്‌​ട്ര​ദീ​പി​ക തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് റി​പ്പോ​ർ​ട്ട​ർ എം.​ജെ. ശ്രീ​ജി​ത്ത് (36) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​നാ​യി ഏ​റെ​ക്കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​യോ​ടെ സ​ഹോ​ദ​രി​യു​ടെ വെ​ള്ള​നാ​ട്ടു​ള്ള വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഇ​ന്ന് രാ​ത്രി എ​ട്ടി​ന് മീ​നാ​ങ്ക​ലി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

മീ​നാ​ങ്ക​ൽ പാ​റ​മു​ക്ക് നി​ഷാ കോ​ട്ടേ​ജി​ൽ പ​രേ​ത​രാ​യ മോ​ഹ​ന​കു​മാ​ർ-​ജ​യ​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ; അ​ഖി​ല. ഏ​ക മ​ക​ൾ ഋ​തി​ക. സ​ഹോ​ദ​ര​ങ്ങ​ൾ: നി​ഷ, ശ്രു​തി. ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് ചീ​ഫ് കാ​മ​റാ​മാ​ൻ അ​യ്യ​പ്പ​ൻ ഭാ​ര്യാ​പി​താ​വാ​ണ്.