‘അനിശ്ചിതത്വത്തിൻ്റെ വില’ കോൺ​ഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് ലീ​ഗ് മുഖപത്രം ചന്ദ്രിക

0
19

 

 

കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ലീ​ഗ് മുഖപത്രം ചന്ദ്രിക. ‘അനിശ്ചിതത്വത്തിൻ്റെ വില’ എന്ന തലക്കെട്ടിലാണ് കോൺഗ്രസിനെ ലീഗ് മുഖപത്രം രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരണമെന്ന് മുഖപ്രസംഗത്തിൽ ചന്ദ്രിക ആവശ്യപ്പെടുന്നു.

നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവിനെ ഉടൻ തീരുമാനിക്കണം. നേതൃമാറ്റത്തിൻ്റെ അനിവാര്യത കോൺഗ്രസ് നേതാക്കൾ തിരിച്ചറിയണം.

 

കോൺഗ്രസിൻ്റെ താഴേത്തട്ടിൽ തുറന്ന ആശയവിനിമയം ഉണ്ടാവണം. സംഘടനാ തലത്തിൽ പുതുനിരയെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.കോൺ​ഗ്രസ് ദേശീയ നേതാവ് മോദിയെ പ്രശംസിച്ചത് പ്രതിപക്ഷ ധർമമല്ല.

മുതിർന്ന കോൺ​ഗ്രസ് നേതാക്കൾ അഭിപ്രായ ഭിന്നതകൾ പരസ്യമാക്കുന്നു. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ അനിശ്ചിതത്വം നന്നല്ല. കേരളത്തിൽ പ്രതിപക്ഷത്തിന് മുന്നിൽ ഇനിയുള്ളത് ഭ​ഗീരഥശ്രമം. ജനങ്ങളിലേക്ക് കൂടുതലിറങ്ങി തിരിച്ചടിയെ അതിജീവിക്കണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.