ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

0
29

 

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തിങ്കളാഴ്ചയോടെ ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറും. ബുധനാഴ്ചയോടെ യാസ് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി ബംഗാൾ, ഒഡിഷ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ആദ്യ ചുഴലിക്കാറ്റായിരിക്കും യാസ്. ന്യൂനമർദ്ദത്തിന്റെ ഫലമായി തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

കാലവർഷം എത്താൻ ദിവസങ്ങൾ ശേഷിക്കെ രാവിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ പെയ്തു. സംസ്ഥാനം പരക്കെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുണ്ട്. ഒപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.