കൊടകര കുഴൽപ്പണം: കാറിലുണ്ടായിരുന്നത് മൂന്നരക്കോടിയെന്ന് വെളിപ്പെടുത്തൽ

0
24

കൊടകരയിലെ ബിജെപി കുഴൽപ്പണ കവർച്ചക്കേസിൽ നിർണായക വഴിത്തിരിവ്. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍. കേസില്‍ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകൻ ധര്‍മ്മരാജനും യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനില്‍നായിക്കുമാണ് നിര്‍ണായക മൊഴി നല്‍കിയത്. കാറില്‍ 25 ലക്ഷമാണ് ഉണ്ടായിരുന്നത് എന്നായിരുന്നു ആദ്യ മൊഴി. എന്നാൽ, കഴിഞ്ഞ ദിവസം രാത്രി പ്രത്യേക അന്വേഷണസംഘം 19 ലക്ഷം രൂപ കൂടി കണ്ടെത്തുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബിജെപിക്ക് വേണ്ടിയാണ് കുഴൽപ്പണം കടത്തിയതെന്നും ഇരുവരും മൊഴി നൽകിയിട്ടുണ്ട്. ആർക്കു വേണ്ടിയാണ് കൊണ്ടുവന്നതെന്നും ആരുടെ നിർദ്ദേശപ്രകാരമാണ് ദുആ എത്തിച്ചതെന്ന കാര്യവും ഇരുവരും അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. കേരളത്തിന് പുറത്തുനിന്നുമാണ് കോടികൾ കടത്തിയതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. പണം കൊടുത്തുവിട്ട ആർക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്‌ മൂന്നു ദിവസംമുമ്പാണ്‌ ബിജെപിക്ക്‌ വേണ്ടി കുഴൽപ്പണം എത്തിച്ചത്. പ്രചാരണത്തിന്‌ എത്തിച്ച കള്ളപ്പണമാണ് കൊടകരയിൽ വെച്ച് “കൊള്ളയടിച്ചത്”. കുഴൽപ്പണമായി ഒളിച്ചുകടത്തിയ തെരഞ്ഞെടുപ്പ് ഫണ്ട് കൊള്ളയടിച്ചതിൽ ചില ഉന്നത നേതാക്കൾക്ക്‌ പങ്കുള്ളതായി ബിജെപി കേന്ദ്രനേതൃത്വത്തിന് നേരത്തെ പരാതി ലഭിച്ചിരുന്നു. സംഭവം വൻവിവാദമായിട്ടും കേന്ദ്ര സഹമന്ത്രി വി മുരളീധരനോ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോ ഇതുവരെ ഒരു പ്രതികരണം പോലും നടത്തിയില്ല. ഉന്നത നേതാക്കളുടെ അറിവോടും അനുമതിയോടുമായിരുന്നു പണം കടത്തലും പിന്നീട് അത് അത് തട്ടിയെടുക്കുകയും ചെയ്തത്. വധശ്രമങ്ങളുൾപ്പെടെ നിരവധി അക്രമക്കേസുകളിലെ പ്രതികളായ കുപ്രസിദ്ധരായ ബിജെപി‐ ആർഎസ്‌എസ്‌ പ്രവർത്തകരാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്.