നടി ആന്‍ഡ്രിയ ജെര്‍മിയക്ക് കോവിഡ്

0
23

നടി ആന്‍ഡ്രിയ ജെര്‍മിയക്ക് കോവിഡ് സ്ഥിരീകരിച്ചു. ​രോ​ഗവിവരം നടി തന്നെയാണ് ഇന്‍സ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്.

ഇപ്പോള്‍ ഹോം ക്വാറന്റീനില്‍ ആണ്. സുഖംപ്രാപിച്ചുവരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ എല്ലാവരും ജാ​ഗ്രതപാലിക്കണമെന്നും താരം കുറിച്ചു.

എന്താണ് ഇപ്പോള്‍ പറയേണ്ടതെന്ന് അറിയില്ല. ഹൃദയം കൊണ്ട് പാടുന്നു. പ്രതീക്ഷ കൈവിടാതിരിക്കാം -ആന്‍ഡ്രിയ പറഞ്ഞു. പിയാനോ വായിച്ച്‌ പാടുന്ന വിഡിയോയും ആന്‍ഡ്രിയ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.