ആർടിപിസിആർ നിരക്ക് : സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി

0
35

ആർടിപിസിആർ പരിശോധനാ കുറച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. 500 രൂപയാക്കി നിരക്ക് കഴിഞ്ഞ ദിവസം കുറച്ചിരുന്നു.

ഹരിയാന, ഉത്തരാഖണ്ഡ്‌, ജാർ ഘണ്ട് എന്നിവിടങ്ങളിൽ ഈ നിരക്കാണെന്നും വിശദമായ പരിശോധനക്ക്‌ ശേഷമാണ് നിരക്ക് നിശ്ചയിച്ചതെന്നും സർക്കാർ വിശദീകരിച്ചതിനെ തുടർന്നാണ് സ്റ്റേ ആവശ്യം കോടതി നിരസിച്ചത്.

ഈ നിരക്കിൽ നിർബന്ധ പരിശോധനക്ക് ലാബുകളെ സർക്കാർ പ്രേരിപ്പിക്കുകയാണന്നും ലാബുകൾക്കെതിരെ സർക്കാർ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നത് വിലക്കണമെന്ന ലാബ് ഉടുകളുടെ ആവശ്യവും ജസ്റ്റിസ് എൻ നഗരേഷ് നിരസിച്ചു. ഹർജി കൂടുതൽ വാദത്തിനായി മാറ്റി.