കേരളം നമിക്കുന്നു; കാർത്ത്യായിനി അമ്മയുടെ നന്മ മനസിനെ

0
30

 

തൊഴിലുറപ്പ് ജോലിയിൽ നിന്നും കിട്ടിയ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വീട്ടമ്മ. ചേർത്തലയ്ക്കടുത്തുള്ള പട്ടണക്കാട് മാപ്പിളത്തറ വീട്ടിൽ കാർത്ത്യായനി അമ്മയാണ് മിച്ചം പിടിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.

നിർധന കുടുംഗത്തിലെ അംഗമായ എഴുപതുകാരിയായ കാർത്ത്യായനി തൊഴിലുറപ്പ് ജോലികൾക്കുപോയാണ് കുടംബം പോറ്റുന്നത്. പ്രതിസന്ധി കാലത്ത് നാടിനെ സഹായിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന തിരിച്ചറിവിലാണ് ഇവർ മിച്ചം പിടിച്ച സ്വന്തം സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

കാർത്ത്യായനിയിൽ നിന്നും ചേർത്തല തഹസീൽദാർ പിജി രാജേന്ദ്രബാബുവാണ് തുക ഏറ്റുവാങ്ങിയത്. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡറക്ടർ കാർത്ത്യായിനിയ്ക്ക് അഭിനന്ദനമർപ്പിച്ച്‌ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് കാർത്ത്യായിനി അമ്മയുടെ നന്മ മനസ് കേരളം അറിഞ്ഞത്.