ഓക്സിജൻ ക്ഷാമം: ജനങ്ങളുടെ ജീവൻ നഷ്ടമാകുന്നത് കുറ്റകരവും, വംശഹത്യയുമാണെന്ന് അലഹബാദ് ഹൈക്കോടതി

0
46

രാജ്യത്ത് ഗുരുതരമായ അവസ്ഥയിൽ കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ശക്തമായ നിലപാട് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. ചൊവ്വാഴ്ച കോവിഡ് -19 രോഗികൾക്ക് ഓക്സിജൻ വിതരണം ചെയ്യാത്തതിനാൽ ജീവൻ നഷ്ടപ്പെട്ടുവെന്നും ഇത്തരത്തിൽ ജീവൻ നഷ്ടമാകുന്നത് കുറ്റകരവും, വംശഹത്യയുമാണെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

ആശുപത്രികളിലേക്ക് ഓക്സിജൻ വിതരണം ചെയ്യാതിരുന്നതിന് കോവിഡ് രോഗികളുടെ മരണത്തിന് ഇടയാക്കുന്ന ക്രിമിനൽ നടപടിയാണെന്നും ചുമതല ഏൽപ്പിച്ചവർ നടത്തിയ വംശഹത്യയായി ഇതിനെ കണക്കാകുന്നുവെന്നും കോടതി പറഞ്ഞു. അലഹബാദ് ഹൈക്കോടതി ബെഞ്ച് ജസ്റ്റിസ് അജിത് കുമാർ, ജസ്റ്റിസ് സിദ്ധാർത്ഥ വർമ്മ എന്നിവരുടെ ബെഞ്ചാണ് സ്ഥിതഃഗതികൾ നിരീക്ഷിച്ചത്.

കോവിഡ് -19 അണുബാധയുടെ വർദ്ധനവ് മൂലം മെഡിക്കൽ ഓക്സിജന്റെ കുറവ് റിപ്പോർട്ട് അലഹബാദ് ഹൈക്കോടതി ഏറ്റെടുത്തു. ജില്ലാ ഭരണകൂടത്തിൻറെയും പോലീസ് ഭരണകൂടത്തിൻറെയും അരികിൽ അടുത്തുള്ളവരുടെയും പ്രിയപ്പെട്ടവരുടെയും ജീവൻ രക്ഷിക്കാൻ ഓക്സിജൻ സിലിണ്ടറിനായി യാചിക്കുന്ന നിസ്സഹായരായ പൗരന്മാരുടെ സോഷ്യൽ മീഡിയയിൽ വൈറലായ കഥകൾ ഇത് ഉയർത്തിക്കാട്ടി. ആവശ്യത്തിന് ഓക്സിജൻ ലഭ്യമാണെന്ന് സർക്കാർ ഉറപ്പ് വരുത്തിത്തനമെന്നും കോടതി നിരീക്ഷിച്ചു.