മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി കോവിഡ് ബാധിച്ച് മരിച്ചു

0
32

മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി അന്തരിച്ചു. 91 വയസായിരുന്നു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്നു അദ്ദേഹം. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയായിരുന്നു അന്ത്യം. 1989-90, 1998 -2004 കാലത്ത് അറ്റോര്‍ണി ജനറലായി സേവനം അനുഷ്ഠിച്ചു. യു എന്‍ മനുഷ്യാവകാശ സമിതി ചെയര്‍മാനായിരുന്നു. 1930ല്‍ ബോംബെയില്‍ ജനിച്ച സോളി സൊറാബ്ജി സെന്റ് സേവ്യേഴ്‌സ് കോളേജിലും ബോംബെ ലോ കോളേജിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. 1953ല്‍ ബോംബെ ഹൈകോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2002ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.