യുഎസ് വെടിവയ്പ്: കൊല്ലപ്പെട്ട എട്ടിൽ 4 പേരും ഇന്ത്യൻ വംശജർ

0
37

യുഎസിലെ ഇൻഡ്യാനപ്പലിസിൽ വ്യാഴാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ 3 സ്ത്രീകൾ ഉൾപ്പെടെ 4 ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു. ഒരാൾ പരുക്കേറ്റു ചികിത്സയിലാണ്. ഡെലിവറി സർവീസ് കമ്പനിയായ ഫെഡെക്സിന്റെ കേന്ദ്രത്തിൽ ബ്രാൻഡൻ സ്കോട് ഹോൾ (19) നടത്തിയ വെടിവയ്പിൽ 8 പേരാണു കൊല്ലപ്പെട്ടത്.

പിന്നാലെ അക്രമി സ്വയം ജീവനൊടുക്കി. ഇയാൾ കഴിഞ്ഞ വർഷം വരെ ഈ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. ഇവിടത്തെ ജീവനക്കാരിൽ 90% ഇന്ത്യൻ വംശജരാണ്; ഇതിലേറെയും സിഖുകാരും.

യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ഞെട്ടലിലായ സിഖ് വിഭാഗം, അക്രമങ്ങൾ തടയാൻ ബൈഡൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. അക്രമത്തിന്റെ കാരണം വംശീയവിദ്വേഷമാണോയെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ് സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി