കോ​വി​ഡ് ; എ​റ​ണാ​കു​ള​ത്ത് അ​ടു​ത്ത ആ​ഴ്ച വ​ള​രെ നി​ർ​ണാ​യ​ക​മെ​ന്ന് ക​ള​ക്ട​ർ

0
206

കൊ​ച്ചി​യി​ൽ പ്രാ​ദേ​ശി​ക ലോ​ക്ക്ഡൗ​ണ്‍ ഉ​ണ്ടാ​കി​ല്ലെ​ന്ന് ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്. കൂ​ടു​ത​ൽ ചി​കി​ത്സാ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും അ​ടു​ത്ത ആ​ഴ്ച വ​ള​രെ നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കൂ​ടു​ത​ൽ ഐ​സി​യു ബെ​ഡ്ഡു​ക​ൾ സ​ജ്ജീ​ക​രി​ക്കും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് ഫ​ല​പ്ര​ദ​മാ​ണ്. തൃ​ക്കാ​ക്ക​ര​യി​ലും കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലു​മാ​ണ് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം.

കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തി ക്വാ​റ​ന്റൈൻ ന​ൽ​കും. ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​തി​നു​ള്ള സൗ​ക​ര്യം ന​ൽ​കും. ര​ണ്ട് ദി​വ​സ​ങ്ങ​ളാ​യി 36,000ത്തി​ല​ധി​കം ടെ​സ്റ്റു​ക​ൾ ചെ​യ്തു. ഇ​ന്നും കൂ​ടു​ത​ൽ ടെ​സ്റ്റു​ക​ൾ ന​ട​ത്തും.

ശ​നി​യാ​ഴ്ച മാ​ത്രം 12,000 ടെ​സ്റ്റു​ക​ളു​ടെ ഫ​ല​ങ്ങ​ളാ​ണ് വ​ന്ന​ത്. ഇ​ന്നും ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കേ​സു​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.