നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്‍ഡിഎഫിന് വന്‍വിജയവും ഭരണതുടര്‍ച്ചയും പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് – സീഫോര്‍ പ്രീപോള്‍ സര്‍വേ രണ്ടാം ഭാഗം. 140 അംഗ കേരള നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുവിഹിതം നേടി 82 മുതല്‍ 91 വരെ സീറ്റുകളുമായി എല്‍ഡിഎഫ് വിജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
പ്രതിപക്ഷത്ത് തുടരേണ്ടി വരുന്ന യുഡിഎഫിന് 37 ശതമാനം വോട്ടുവിഹിതവും 46 മുതല്‍ 54 വരെ സീറ്റുകള്‍ നേടുമെന്നും ബിജെപിക്ക് 18 ശതമാനം വോട്ടുവിഹിതവും മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകളില്‍ ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്ന് സര്‍വേ പ്രവചിക്കുന്നു.
Recent Comments