സണ്ണി വെയിൻ മഞ്ജു ചിത്രം ‘ചതുര്‍മുഖം’ ; ആദ്യ വീഡിയോ ഗാനം പുറത്ത്

0
74

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ചതുര്‍മുഖം’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ശ്വേത മോഹന്‍ ആലപിച്ച ”മായ കൊണ്ട് കാണാക്കൂടൊരുക്കി” എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ ചിത്രമായാണ് ചതുര്‍മുഖം ഒരുങ്ങുന്നത്. കമല ശങ്കര്‍, സലില്‍ വി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അലന്‍സിയര്‍, നിരഞ്ജന അനൂപ് തുടങ്ങിയവരും ചതുര്‍മുഖത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.