ടി വി രാജേഷിനും പി എ മുഹമ്മദ്​ റിയാസിനും ജാമ്യം

0
23

എയർ ഇന്ത്യ ഓഫിസിലേക്ക്​ നടത്തിയ മാർച്ചിന്റെ പേരിൽ ജയിലടച്ച ടി വി രാജേഷ്​ എംഎൽഎക്കും ഡിവൈഎഫ്​ഐ അഖിലേന്ത്യ പ്രസിഡൻറ്​ പി എ മുഹമ്മദ്​ റിയാസിനും ജാമ്യം.

രണ്ട്​ ആൾജാമ്യത്തിലും വിചാരണ വേളയിൽ മുടങ്ങാതെ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. കോഴിക്കോട്​ കോടതിയാണ്​ ജാമ്യം അനുവദിച്ചത്​.

ചൊവ്വാഴ്ചയാണ്​ ഇരുവരെയും ജെസിഎം കോടതി റിമാൻഡ്​ ചെയ്​തത്​. വിമാന സർവിസുകൾ വെട്ടിക്കുറച്ചതിനെതിരെ 2010ൽ ഡിവൈഎഫ്​ഐയുടെ നേതൃത്വത്തിൽ കോഴിക്കോട്​ എയർ ഇന്ത്യയുടെ ഓഫിസ്​ ഉപരോധിച്ചിരുന്നു.

ഇതിന്റെ പേരിലാണ് റിയാസിനും രാജേഷിനുമെതിരെ കേസെടുത്തത്. പൊതുമുതൽ നശിപ്പിച്ചുവെന്നു ആരോപിച്ചാണ് കേസ് എടുത്തത്.