അധികാരത്തിൽ വന്നാൽ പത്തനംതിട്ട ജില്ലയുടെ പേര് മാറ്റുമെന്ന് ബിജെപി

0
22

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തീവ്ര ഹിന്ദുത്വ നിലപാടും വർഗീയതയും നടപ്പാക്കാനൊരുങ്ങി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പത്തനംതിട്ട ജില്ലയുടെ പേര് ‘ശബരിമല’ ജില്ലയെന്നാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.

അതിതീവ്രമായ ഹിന്ദുത്വത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ബിജെപി പ്രകടന പത്രികയ്ക്ക് രൂപം നൽകിയിരിക്കുന്നത്
ഹിന്ദുത്വത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ബിജെപി പ്രകടന പത്രികയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കുമെന്നും പ്രകടന പത്രികയിൽ ബിജെപി പറയുന്നു.

മദ്രസാ വിദ്യാഭ്യാസ മാതൃകയിൽ ഹിന്ദു മതപഠനത്തിന് സർക്കാർ സഹായം നൽകുമെന്നും മലബാർ കലാപത്തിലെ ഇരകളുടെ പിൻതുടർച്ചക്കാർക്ക് പെൻഷനും സ്മാരകവും അനുവദിക്കുമെന്നും പറയുന്നു.പ്രകടന പത്രികയുടെ അന്തിമ രൂപം ഒരാഴ്ചയ്ക്കകം പുറത്തിറക്കും.

തെരഞ്ഞെടുപ്പിൽ കേരളത്തെ വർഗമായി വേർതിരിക്കാനുള്ള നീക്കമാണ് ബിജെപി എപ്പോൾ നടത്തുന്നത്.വർഗീയദ്രുവീകരണം മതദ്രുവീകരണം നടത്തി കേരളത്തിലെ ജനങ്ങളെ ഉത്തരേന്ത്യൻ രീതിയിൽ മാറ്റാനുള്ള ഈ നീക്കത്തിന് പിന്തുണ നൽകുന്നത് സംസ്ഥാന കോൺഗ്രസ് നേതിര്ത്വമാണ്.

അതിതീവ്രമായ ഹിന്ദുത്വത്തിന് ഊന്നൽ നൽകി തെരഞ്ഞെടുപ്പിനെ നേരിടുന്നതിനൊപ്പം ജനങ്ങൾക്കിടയിൽ സാമുദായികസ്പർദ്ധ വളർത്താനാണ് ബിജെപി ശ്രമിക്കുന്നത്.