കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ല, ഏറ്റുമുട്ടനാണ് തീരുമാനമെങ്കിൽ നേരിടുക തന്നെ ചെയ്യും, ഇ ഡിക്കെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്

0
30

തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും കേരളത്തിൽ രാഷ്ട്രീയ നാടകവുമായി ഇറങ്ങുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കടുത്ത വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്.

കിഫ്‌ബി എന്തെന്ന് അറിയാത്ത കോമാളികളാണ് ഇ ഡി യിൽ ഉള്ളത്, കിഫബിയെ ഒരു ചുക്കും ചെയ്യനാകില്ല, കിഫബിക്കെതിരെ ഇ ഡി ഏറ്റുമുട്ടലിന് ഒരുങ്ങുതാകയാണെങ്കിൽ നേരിടുമെന്നും തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കടുത്ത ഭാഷയിൽ കേന്ദ്ര ഏജൻസിയുടെ പൊള്ളത്തരം തുറന്നു കാണിക്കുന്നതായിരുന്നു വാർത്താസമ്മേളനം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നാടിന്റെ ആകെ വികസനത്തിന് മുതൽക്കൂട്ടായി ഇടതുപക്ഷ സർക്കാർ ഉയർത്തിക്കൊണ്ടു വന്ന കിഫ്‌ബിയെ തകർക്കാനും സർക്കാരിനെതിരെ അപവാദ പ്രചാരണങ്ങൾക്ക് വഴിയൊരുക്കാനും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബി ജെ പി കോൺഗ്രസ് ഒത്താശയോടെ നടത്തുന്ന നാടകമാണ് ഇ ഡി യുടെ മടങ്ങി വരവ്.

മാസങ്ങളോളം അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടാതെ ഇരുട്ടിൽ തപ്പി വഴിമുട്ടിയ ഏജൻസികളെ പൊടി തട്ടിയെടുക്കാനാണ് നീക്കം. എന്നാൽ ഈ നീക്കത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇ ഡി യുടെ പീഡനവും ഭീഷണിയുമൊന്നും ഇവിടെ വിലപ്പോകില്ല വടക്കേ ഇൻഡ്യയിലെ കോണ്ഗ്രസുകാരല്ല ഇവിടെ ഉള്ളത്”, നിർമല സീതാരാമനോട് താൻ ചോദിച്ച ചോദ്യത്തിന് ഇപ്പോഴും മറുപടി ലഭിച്ചിട്ടില്ല.

നേരത്തെ ഉള്ള നിലപാടിൽ നിന്നും വ്യത്യസ്തമായി ഇനി കള്ളക്കളികൾക്കെതിരെയും രാഷ്ട്രീയ മുതലെടുപ്പിനെതിരെയും ശക്തമായ തിരിച്ചടി നൽകാനും, നിലപാട് കടുപ്പിക്കാനും സർക്കാർ തീരുമാനിക്കുകയാണ് എന്ന് വ്യക്തമാക്കുകയാണ് മന്ത്രിയുടെ വാക്കുകൾ.