പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ മുക്കമ്പാലമൂട്ടിൽ കോൺഗ്രസ്, സി.എം.പി പ്രവർത്തകരും കുടുംബാംഗങ്ങളും സി.പി.എമ്മിലേക്ക്. എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പ്രാദേശിക നേതാക്കൾ സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
കോൺഗ്രസ് നേതാക്കളായ ബി. സുരേന്ദ്രൻ, എസ്.കെ. അശോക് കുമാർ, സത്യപ്രകാശ്, ശേഖരൻ നായർ, സാബു അമ്മാനിമല, സി. ജോണി, ജയശ്രീ, രജനി, ജനാർദനൻ, സുധാകരൻ, ശാലിനി, സി.എം.പി നേതാവ് രഘുവരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ സി.പി.എമ്മിൽ ചേർന്നത്.
മുക്കമ്പാലമൂട് ജങ്ഷനിൽ പള്ളിച്ചൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം പുത്തൻകട വിജയൻ ഉദ്ഘാടനം ചെയ്തു. പി. ടൈറ്റസ് അധ്യക്ഷത വഹിച്ചു. ഐ .ബി. സതീഷ് എം.എൽ.എ, സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. മല്ലിക, ബാലരാമപുരം ശശി, എസ്. ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.
Recent Comments