കര്‍ണാടകയില്‍ ബിജെപി മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി

0
20

കര്‍ണാടകയില്‍ ബിജെപി മന്ത്രിക്കെതിരെ ലൈംഗിക പീഡന പരാതി. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നതോടെ കര്‍ണാടകയിലെ ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ പുതിയ വിവാദക്കുരുക്കിലേക്ക് നീങ്ങുകയാണ്.

സാമൂഹ്യപ്രവര്‍ത്തകനായ ദിനേശ് കലഹള്ളിയാണ് കര്‍ണ്ണാടക ജലവിഭവ മന്ത്രി രമേശ് ജാര്‍ക്കിഹോളിക്കെതിരെ ലൈംഗിക പീഡന പരാതി ബെംഗളൂരു പൊലീസില്‍ നല്‍കിയത്.സംഭവം വിവാദമായതോടെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ പാര്‍ട്ടി സഹപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി.

ജാര്‍ക്കിഹോളിയുടെ രാജി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ”പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍ പറഞ്ഞു.