തെരഞ്ഞെടുപ്പിന് മുന്നേ അടിപതറി കോൺഗ്രസ്,രാജി തുടരുന്നു, ബിജെപിക്ക് കാശ് കൊടുത്ത് വാങ്ങേണ്ടി വരില്ല

0
107

-അനിരുദ്ധ്.പി.കെ –

തെരഞ്ഞെടുപ്പിന് മുന്നേ തന്നെ കോൺഗ്രസിന്റെ അടിപതറുന്നു. സംഘടന തകർച്ചയുടെ വക്കിലേക്കെന്നു വ്യക്തം.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന വർത്തയനുസരിച്ച് കെ പി സി സി അംഗം മുതൽ ഡി സി സി നേതാവ്, പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ എന്നിങ്ങനെ കോൺഗ്രസിന്റെ പ്രവർത്തകർ കൂട്ടത്തോടെ രാജി വെക്കുകയാണ്.

മറ്റൊരു പാർട്ടിയിലും ചേരുന്നില്ല എന്ന് പറഞ്ഞാണ് മിക്ക നേതാക്കളും തെരഞ്ഞെടുപ്പിന് മുന്നേ രാജി വെച്ചൊഴിയുന്നത്.

എന്നാൽ തെരഞ്ഞെടുപ്പെത്തുമ്പോൾ ബി ജെ പി യിലേക്ക് ചേക്കേറാനാണ് ഈ കൊഴിഞ്ഞു പോക്കെന് വ്യക്തം. കെ പി സി സി അധ്യക്ഷ സ്ഥാനത്തേക് പരിഗണിക്കുന്ന കെ.സുധാകരൻ ഉൾപ്പടെ ഈ നീക്കത്തെ അംഗീകരിക്കുന്നു.

തെരഞ്ഞെടുപ്പ് തോൽവിയേറ്റു കഴിഞ്ഞാൽ കോൺഗ്രസിന്റെ ഒരു പ്രബല വിഭാഗം ബി ജെ പി യിലേക്ക് ചേരുമെന്നാണ് കെ സുധാകരൻ പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം വായനാടിൽ നിന്നുള്ള കെ പി സി സി അംഗം കെ കെ വിശ്വനാഥൻ കോൺഗ്രസ് വിട്ടു. നേതാക്കളുടെ പിടിപ്പുകേട് ചൂണ്ടിക്കാട്ടിയാണ് പാർട്ടി വിട്ടത്.

തൊട്ടു പിന്നാലെ പാലക്കാട് കോൺഗ്രസ് ഡി സി സി മുൻ അംഗം നിലവിലെ എം എൽ എ ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നു.വയനാട് ജില്ലയിൽ ഇനിയും രാജി ഉണ്ടാകുമെന്ന് കെ.കെ.വിശ്വനാഥൻ ആവർത്തിച്ചു പറയുന്നു.

അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ കോൺഗ്രസ് ബി ജെ പി യുടെ കാൽചുവട്ടിലേക്ക് ഒഴുകിയെത്തുകയാണ് എന്ന് വ്യക്തം. ഇതൊക്കെ മുൻ കൂട്ടി കണ്ടും അറിഞ്ഞുമാണ് കെ.സുരേന്ദ്രൻ ഉൾപ്പടെ നേരത്തെ പ്രസ്താവനകൾ ഇറക്കിയത് എന്നും തെളിയുകയാണ്. ഇതിനിടയിൽ മുസ്ലിം ലീഗ് നേതാക്കളെയും ബി ജെപിയിലേക്ക് സ്വാഗതം ചെയ്തു നേതാക്കൾ പരസ്യമായി രംഗത്ത് വന്നു.